Thiruvambady

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏകദിന നിരാഹാരം നടത്തി യൂത്ത് കോണ്ഗ്രസ് തിരുവമ്പാടി

തിരുവമ്പാടി: യൂത്ത് കോണ്ഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റി പൗരത്വ ഭേദഗതി നിയമം എടുത്തു മാറ്റണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് രാവിലെ 10 മുതൽ രാത്രി 8 മണി വരെ ഏകദിന നിരാഹാരം നടത്തി. രാവിലെ 10 മണിക്ക് ആരംഭിച്ച ഉപവാസ സമരം ഡിസിസി ജനറൽ സെക്രട്ടറി ബാബു. കെ.പൈക്കാട്ടിൽ ഉൽഘാട നം ചെയ്തു. രാജ്യത്തെ ഭിന്നിപ്പിച്ച് രാജ്യത്തിന്റെ മതേതരത്വം തകർക്കാൻ ശ്രമിക്കുന്ന സംഘപരി വാരിവാറിനെ ഒറ്റെപ്പെടുത്തണമെന്ന് അദേഹം അഭിപ്രായപ്പെടു. 

സമാപന സമ്മേളനം ഡി.സി. സി.ജനറൽ സക്രട്ടറി നിജേഷ് അരവിന്ദ് ഉൽഘാടനം ചെയ്തു. പി.സിജു ആദ്യക്ഷത വഹിച്ചു. പി.സിജു, ടി.എൻ.സുരേഷ് , ജിഷാദ് വല്ലക്കാടൻ, ജിതിൻ പല്ലാട്ട്, രതീഷ് ആന്റണി, അർജുൻ ബോസ്,അജ്മൽ യു.സി എന്നിവർ നിരാഹാരം അനുഷ്ടിച്ചു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബോസ് ജേക്കബ്, യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സജീഷ് മുത്തേരി, വൈസ് പ്രസിഡന്റ് സുഫിയാൻ ചെറുവാടി, യുത്ത് കോൺഗ്രസ് വയനാട് പാർലുമെന്റ് സെക്രട്ടറി വി.എം. ജംനാസ്, മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ടി.അഷ്റഫ് , യുഡിഎഫ് നിയോജക മണഡലം കൺവീനർ കെ.ടി. മൻസൂർ, ഡി.കെ.ഡി.എഫ് സംസ്ഥാന സെക്രട്ടറി അബ്ദു കൊയങ്ങോറൻ, ജില്ലാ വൈസ് പ്രസിഡന്റ് എ. കെ.മുഹമ്മദ്, കെ.എസ്.യു ജില്ലാ സെക്രട്ടറി മുഹമ്മദ് ദിശാൽ, നജീബ് കൽപ്പൂര്, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മില്ലി മോഹൻ, ഹനീഫ ആച്ചപറമ്പിൽ, പഞ്ചായത്ത് ജനപ്രതിനിധികൾ ടോമി കൊന്നക്കൽ, റോബർട്ട് നെല്ലിക്കാതെരുവി ൽ, പൗളിൻ മാത്യു ,മറിയാമ്മ ബാബു, ലിസി സണ്ണി,തിരുവമ്പാടി മഹല്ല് കമ്മിറ്റി ഭാരവാഹി അബ്ദുൾ ലത്തീഫ് സകാഫി, മലയോര മേഖലസമസ്ത കോഡിനേഷൻ ചെയർമാൻ സി.എ.എം.അലി ,രാമചന്ദ്രൻ കരിമ്പിൽ, ജുബിൻ മണ്ണു കുശുമ്പിൽ, ജമീഷ് ഇളംതുരുത്തി ൽ, മനോജ് വാഴെപ്പറമ്പിൽ, ലൈറ്റ് ആന്റ് സൗണ്ട് വെൽഫേർ മുക്കം മേഖല സെക്രട്ടറി മുസ്തഫ കൽപ്പക, ബഷീർ, വിപിൻ കുമാർ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button