Koodaranji
പി. സീമക്ക് സ്നേഹോഷ്മളമായ യാത്രയപ്പ് നൽകി

കൂടരഞ്ഞി: കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും 11 വർഷത്തെ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന ജെ.എച്ച്.ഐ സീമക്ക് യാത്രയപ്പ് നൽകി. വാർഡ് 7,9 സാനിറ്റേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉപഹാരവും സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് സീമക്ക് ഉപകാരം കൈമാറി.
ചടങ്ങിൽ വൈസ്. പ്രസിഡന്റ്, മേരി തങ്കച്ചൻ അധ്യക്ഷയായി, ജെ.പി.എച്ച്.എൻ സലീന, നാസർ കടക്കാടൻ, സരിത, ആശാവർക്കർമാരായ, കത്രീന, ഗ്രൈസി തുടങ്ങിയവർ പങ്കെടുത്തു.







