Kodiyathur
എസ്.ടി.യു വെസ്റ്റ് കൊടിയത്തൂർ യൂണിറ്റ് സ്ഥാപക ദിനാചരണം നടത്തി

കൊടിയത്തൂർ: എസ്.ടി.യു വെസ്റ്റ് കൊടിയത്തൂർ യൂണിറ്റ് സ്ഥാപക ദിനാചരണം നടത്തി. കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജന: സെക്രട്ടറി മൂലത്ത് മജീദ് സാഹിബ് പതാക ഉയർത്തി.
മണ്ഡലം എസ്.ടി.യു ജന: സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി, പഞ്ചായത്ത് എസ്.ടി.യു ട്രഷറർ അഹമ്മദ് തൊട്ടിമ്മൽ, യൂണിറ്റ് എസ്.ടി.യു പ്രസിഡന്റ് കുട്ടിഹസ്സൻ ആശാരിക്കണ്ടി, അബ്ദുറഹിമാൻ പറക്കുഴി, അബ്ദു പുറായിയിൽ, ബഷീർ ചാലക്കൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.







