പൂവാറൻതോട്- ഉടുമ്പുപാറ പ്രകൃതി പഠനയാത്ര ഫ്ലാഗ് ഓഫ് ചെയ്യ്തു.

കൂടരഞ്ഞി: സാഹസികതയും പ്രക്യുതി സൗന്ദര്യവും ഇഷ്ടപ്പെടുന്നവർക്കായി പൂവാറൻ തോട് ഗവൺമെൻറ് എൽ.പി സ്കൂളും കുന്ദമംഗലം ബി.ആർസിയും ചേർന്ന് സംഘടിപ്പിച്ച പ്രകൃതി പഠനയാത്ര കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ് ഫ്ലാഗ് ഓഫ് ചെയ്യ്തു.
മുക്കം കുന്ദമംഗലം ഉപജില്ലകളിലെ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ,കോളേജ് വിദ്യാർഥികൾകളും യാത്രയിൽ പങ്കെടുക്കുന്നുണ്ട്.
നാട്ടുകാരുടെ നേത്യത്തിൽ തയാറാക്കുന്ന സ്റ്റാളുകളുകളിൽ പൂവാറൻതോട്ടിലെ തനത് ഉത്പന്നങ്ങളായ കാപ്പി പൊടി ,മഞ്ഞൾ പൊടി ,കുവപൊടി , വിവിധതരത്തിലുള്ള പഴങ്ങൾ,നാരങ്ങകൾ ,അച്ചാറുകൾഎന്നിവ ലഭ്യമാണ്.
ബി പി ഒ ശിവദാസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ കായിക താരം അപർണ്ണ റോയി മുഖ്യാഥിതിയായിരുന്നു.
ഗ്രമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തോമസ് മാത്യു , ഏലിയാമ്മ ഇടമുളയിൽ, പ്രധാനധ്യാപകൻ മുസ്തഫ, ഡെന്നിസ് ചോക്കാട്ട്, മുഹസിന ടീച്ചർ എന്നിവർ സംസാരിച്ചു.
📝News Desk Tiruvambadi News







