Mukkam
മുക്കം നഗരസഭയിൽ അവിശ്വാസ പ്രമേയം; യുഡിഎഫിന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം നഷ്ടമായി

മുക്കം: നഗരസഭയിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെതിരെ എൽഡിഎഫ് കൗൺസിലർമാർ കൊണ്ടുവന്ന അവിശ്വാസപ്രമേയം ഒന്നിനെതിരെ മൂന്നു വോട്ടുകൾക്ക് പാസായി. കോൺഗ്രസിൻറെ പ്രതിനിധിയായ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മധു മാസ്റ്റർക്കെതിരെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
എൽ ഡി എഫ് കൗൺസിലർമാരായ സത്യനാരായണൻ മാസ്റ്റർ, അനിത ടീച്ചർ, അശ്വതി സനൂജ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. എതിർത്ത് വോട്ട് ചെയ്തത് മധു മാസ്റ്റർ മാത്രമാണ്. മുസ്ലിം ലീഗിൻറെ കൗൺസിലറായ റംല ഗഫൂർ വൈകി എത്തിയതിനാൽ അവിശ്വാസ പ്രമേയ യോഗത്തിൽ ഹാജരാകാൻ സാധിച്ചില്ല.







