Kerala

ലോക്ഡൗണില്‍ റോഡിലിറങ്ങിയ പോലീസ് വാരിക്കൂട്ടിയത് 35 കോടി

തിരുവനന്തപുരം- കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കാലത്ത് നടന്ന നിയമലംഘനങ്ങള്‍ക്ക് പോലീസ് പിഴ ഇനത്തില്‍ പിരിച്ചെടുത്തത് 35 കോടിയിലേറെ രൂപ. എല്ലാ ജില്ലകളിലും പോലീസ് പ്രത്യേകം അക്കൗണ്ട് തുറന്നാണ് പിഴത്തുക സമാഹരിച്ചത്. കേരള പകര്‍ച്ചാവ്യാധി നിയമപ്രകാരം നിയമലംഘകര്‍ക്ക് 500 രൂപ മുതല്‍ 5000 രൂപ വരെയാണ് പിഴ. ജൂണ്‍ എട്ടു വരെ ഈ നിയമപ്രകാരം 82,630 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആകെ പിരിച്ചെടുത്ത പിഴത്തുക 35,17,57,048 രൂപയും. നിയന്ത്രണം ലംഘിച്ച് നിരത്തില്‍ ഇറങ്ങിയവരില്‍ നിന്നു മാത്രമല്ല പിഴ പിരിച്ചത്. മാനദണ്ഡങ്ങള്‍ ലംഘിച്ച കച്ചവട സ്ഥാപനമങ്ങള്‍, വിവാഹം അടക്കമുള്ള ചടങ്ങുകള്‍, മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയവര്‍ തുടങ്ങിയവരില്‍ നിന്നും പിഴ ഈടാക്കി.

Related Articles

Leave a Reply

Back to top button