Kodiyathur
ചീരാംകുന്ന് മലയിൽ അപകട ഭീഷണി ഉയർത്തി കുറ്റൻ പാറ ജീവിതത്തിന് ഭീഷണിയാകുന്നു

കൊടിയത്തൂർ : കൊടിയത്തൂർ പഞ്ചായത്തിലെ 5-ാം വാർഡിൽ പെട്ട ചീരാം കുന്ന് മലയിൽ ഏത് നിമിഷവും അടർന്ന് വീഴാവുന്ന രീതിയിലുള്ള കുറ്റൻ പാറ ജനജീവിതത്തിന് ഭീഷണിയാകുന്നു. പത്തോളം കുടുംബങ്ങൾ മല അടിവാരത്തിൽ താമസിക്കുന്നുണ്ട്.
കാലവർഷം ശക്തമായതോടെ ജനങ്ങൾ ഭീതിയിലാണ്. എത്രയും വേഗം പാറ പൊട്ടിച്ച് നീക്കി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് AKCC തോട്ടുമുക്കം യുണിറ്റ് റവന്യൂ അധികാരികളോട് ആവശ്യപ്പെട്ടു.







