Puthuppady
‘സ്‌കൂൾ ക്ലിനിക്’ പദ്ധതി ഉദ്ഘാടനംചെയ്തു

പുതുപ്പാടി : കൈതപ്പൊയിൽ ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ഹെൽത്തി (ലിസ) ന്റെ നേതൃത്വത്തിൽ മൈലള്ളാംപാറ സെയ്ന്റ് ജോസഫ് യു.പി.യിൽ ‘സ്‌കൂൾ ക്ലിനിക്’ പദ്ധതി തുടങ്ങി.
സ്‌കൂൾ വിദ്യാർഥികളുടെ സമഗ്ര മാനസികാരോഗ്യം ലക്ഷ്യമിട്ട് സമീപപ്രദേശങ്ങളിലെ പത്തോളം സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂൾ ക്ലിനിക്കിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്തംഗം ഷിജു ഐസക് നിർവഹിച്ചു. ലിസ കോളേജ് ഡയറക്ടർ ഫാ. നിജു തലച്ചിറ അധ്യക്ഷനായി. പ്രധാനാധ്യാപകൻ സുനിൽ പോൾ, ജയകൃഷ്ണൻ, ജിയോ കാപ്പൻ എന്നിവർ സംസാരിച്ചു. ലൈസി, അമീന എന്നിവർക്കാണ് ക്ലിനിക്കിന്റെ ചുമതല.






