Thiruvambady

ബി.ജെ.പി.യുമായി സി.പി.എമ്മിന് രഹസ്യബാന്ധവം; വി.ഡി. സതീശൻ

തിരുവമ്പാടി : ഭാരതത്തിന്റെ മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുന്ന ബി.ജെ.പി.യുമായി സി.പി.എം. കേരളത്തിൽ രഹസ്യരാഷ്ട്രീയബാന്ധവത്തിന് ഏർപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഈ രഹസ്യധാരണ കേരളത്തിലെ മതന്യൂനപക്ഷങ്ങൾക്ക് മാത്രമല്ല, മുഴുവൻ ജനാധിപത്യവിശ്വാസികൾക്കും ഭീഷണിയാണ്. വയനാട് ലോക്‌സഭാമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച തിരുവമ്പാടി നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൃശ്ശൂരിൽ ബി.ജെ.പി.യെ വിജയിപ്പിക്കാൻ എ.ഡി.ജി.പി.യെ ഉപയോഗിച്ച് പൂരം കലക്കിയത് സി.പി.എമ്മാണ്. രാജ്യത്ത് മുസ്‌ലിങ്ങളെപ്പോലെ ക്രൈസ്തവരും ആക്രമിക്കപ്പെടുകയാണ്. മണിപ്പൂരിൽ ഒട്ടേറെ ദേവാലയങ്ങൾ തകർക്കപ്പെട്ടു. ഒരുപാടുപേർ ഭവനരഹിതരായി. കേരളത്തിന്റെ ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണ്. ചെലവഴിക്കാൻ ഒരുരൂപപോലും ബാക്കിയില്ല. കെ.എസ്.ആർ. ടി.സി., സപ്ലൈകോ, കെ.എസ്.ഇ.ബി. തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ഭീമമായ കടത്തിലാണ്. കേരളത്തെ മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയിലേക്ക് പിണറായി സർക്കാർ തള്ളിവിട്ടു. വിദ്യാഭ്യാസ, പൊതുജനാരോഗ്യമേഖലകളും റോഡുകളുംതകർന്നു. കർഷകരുടെ ഉത്പന്നങ്ങൾക്ക് വിലയില്ല. അവർ കാർഷികമേഖലയിൽനിന്നും പിന്തിരിയാൻ നിർബന്ധിതമാവുകയാണ്. വന്യമൃഗശല്യവും അതിരൂക്ഷം. ഇതിനെല്ലാമെതിരേയുള്ള ജനവിധിയാകും ഉപതിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുക-അദ്ദേഹംപറഞ്ഞു.

എം.കെ. രാഘവൻ എം.പി, പി.കെ. ബഷീർ എം.എൽ.എ., ഡി. സി.സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ, സി.പി. ചെറിയ മുഹമ്മദ്, എൻ. സുബ്രഹ്മണ്യൻ, എൻ.കെ. അബ്ദുറഹ്‌മാൻ, അബ്രഹാം കുഴുമ്പിൽ, കെ.സി. അബു, സി.ജെ. ആന്റണി, അന്നമ്മ മാത്യു, ആയിശക്കുട്ടി സുൽത്താൻ, കെ.എ. ഖാദർ, പി. ജി. മുഹമ്മദ്, ഹമീദ് തിരുവമ്പാടി, കെ.ടി. മൻസൂർ, എം.ടി. അഷ്റഫ്, ബോസ് ജേക്കബ്, ബി.പി. റഷീദ്, അബ്ദു കൊയങ്ങോറൻ, സി.എ. മുഹമ്മദ്, മാജുഷ് മാത്യൂസ്, ജോർജ് മങ്ങാട്ടിൽ, മില്ലി മോഹൻ, സണ്ണി കാപ്പാട്ടുമല, പി.വി. മോഹൻലാൽ, സുഫിയാൻ ചെറുവാടി, അബ്ദു കൊയങ്ങോറൻ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി സി.കെ. കാസിം (ചെയ.), ബാബു കെ. പൈക്കാട്ടിൽ (ജന. കൺ.), ഷിനോയ് അടക്കാപ്പാറ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. റാലിയുംനടത്തി.

Related Articles

Leave a Reply

Back to top button