Kodanchery

കാലാവസ്ഥാ ഉച്ചകോടി സമാപിച്ചു

കോടഞ്ചേരി : നാൽപതോളം രാജ്യങ്ങളിൽ നിന്നുള്ള അക്കാദമിക് വിദഗ്ധരും പ്രതിനിധികളും പങ്കെടുത്ത അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി സമാപിച്ചു. മൂന്നുദിവസമായി കൈതപ്പൊയിൽ മർകസ് നോളജ് സിറ്റിയിൽനടന്ന ഉച്ചകോടി ‘ക്ലൈമറ്റ് ആക്‌ഷൻ’ പ്രഖ്യാപനത്തോടെയാണ് സമാപിച്ചത്. ലീഗ് ഓഫ് ഇസ്‌ലാമിക് യൂണിവേഴ്സിറ്റീസ് ജനറൽ സെക്രട്ടറി ഡോ. ഉസാമ അൽ അബ്ദ്, ജാമിഅ മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്‌ദുൽ ഹകിം അൽ അസ്‌ഹരി എന്നിവർ സംയുക്തമായാണ് മലബാർ ക്ലൈമറ്റ് ആക്‌ഷൻ പ്രഖ്യാപനം നടത്തിയത്.

പരിസ്ഥിതിയെ പരിരക്ഷിക്കൽ മാനവികവും ധാർമികവുമായ ബാധ്യതയാണെന്ന് പ്രഖ്യാപനം പറയുന്നു. വിവിധ യൂണിവേഴ്സിറ്റി മേധാവികൾ ക്ലൈമറ്റ് ആക്്‌ഷൻ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. വനവത്‌കരണപദ്ധതിയുടെ ഭാഗമായി പ്രതിനിധികൾ പ്രതീകാത്മകമായി നോളജ് സിറ്റിയിൽ നൂറ് ഊദ് മരങ്ങൾ നട്ടു. കാലാവസ്ഥാ ഉച്ചകോടിയുടെ തുടർച്ചയായി പത്തുലക്ഷം മരങ്ങൾ നടൽ പദ്ധതി ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ലീഗിനുകീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കുമെന്ന് ജനറൽ സെക്രട്ടറി ഡോ. ഉസാമ അൽ അബ്ദ് അറിയിച്ചു.

Related Articles

Leave a Reply

Back to top button