Thiruvambady

കെ.പി.സി.സി പ്രസിഡന്റ്‌ കെ സുധാകരൻ എം.പിയുടെ അറസ്റ്റിൽ തിരുവമ്പാടിയിൽ പ്രതിഷേധം

തിരുവമ്പാടി: കേരള ഗവണ്മെന്റിന്റെ അഴിമതിക്കെതിരെ ശക്തമായി പ്രതികരിക്കുന്ന കെ.പി.സി.സി പ്രസിഡന്റ്‌ കെ സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തിരുവമ്പാടി ടൗണിൽ കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

മുഹമ്മദ്‌ വട്ടപറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, കർഷക കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ റോബർട്ട്‌ നെല്ലിക്കാതെരുവിൽ, ടി.എൻ സുരേഷ്, യു.സി അജ്മൽ, ബിജു എണ്ണാർമണ്ണിൽ, ഷിജു ചെമ്പനാനി, മൊയ്‌തീൻ കാട്ടിപരുത്തി, ലിബിൻ അമ്പാട്ട്, ലിബിൻ ബെൻ തുറുവേലിൽ, അബ്രഹാം വടയാറ്റുകുന്നേൽ, ഹനീഫ ആച്ചപറമ്പിൽ, ഷാജി അമ്പലപ്പാറ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button