Anakkampoyil

ആനക്കാംപൊയിൽ അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

ആനക്കാംപൊയിൽ : ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്ക പാതയുടെ നിർമ്മാണ പ്രവർത്തികൾ നിർത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഏതാനും കപട പരിസ്ഥിതിവാദികൾ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തതിനെതിരെ ആനക്കാംപൊയിൽ അങ്ങാടിയിൽ വ്യാപാരികളും നാട്ടുകാരും ഒരുമിച്ച് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ദീപ ഷൈജോ പൊതുയോഗം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ജോൺസൺ, വയലിൽ ബേബി, കരിമ്പിൻ പുരയിടത്തിൽ, രാജുഅമ്പലത്തിങ്കൽ, ജോസ് റാപ്പുഴ, സമദ് കരിപ്പാട്ട്, പ്രസാദ് ഇലഞ്ഞിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ജോജി കാരുവള്ളി, ബിനു ചക്കിട്ട മുറിയിൽ, വിനോ കാട്ടുപാലം, ബാലകൃഷ്ണൻ കുരിയിലുംകുന്നേൽ, ബിജു അരിപ്പാറ, സണ്ണി വാലുംമേൽ, മുഹമ്മദ് കൈതക്കാട്ടിൽ, ഫിലിപ്പ് മാലിശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button