Kerala

വിദേശവനിതയെ പീഡിപ്പിച്ച സംഭവം; കൊച്ചിയില്‍ രണ്ട് പേര്‍ പിടിയില്‍

കൊച്ചി: വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ 2 പേര്‍ പിടിയില്‍. കൊച്ചി സെന്‍ട്രല്‍
പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. തായ്‌ലന്‍ഡ് സ്വദേശിനിയായ യുവതിയാണ് പീഡന പരാതിയുമായി രംഗത്ത് എത്തിയത്. യുവതിയുടെ പരാതിയില്‍ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പോലീസില്‍ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പരാതിക്കാരിയുടെ മകന്‍ മലപ്പുറത്തെ ഒരു വിദ്യാഭ്യാസസ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്. മകനെ കാണാനായി ഇവര്‍ പലതവണ കേരളത്തില്‍ വന്നിരുന്നു.

കേരളത്തിലേക്കുള്ള യാത്രകളില്‍ ഇവരുടെ സഹായിയായിരുന്ന മുഹമ്മദ് ഇന്‍സാഫാണ് ഇവരെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇയാള്‍ അന്‍സാരിയേയും ഒപ്പം കൂട്ടുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

Related Articles

Leave a Reply

Back to top button