Thiruvambady
തിരുവമ്പാടി സ്വദേശികളായ യുവാവും യുവതിയും വയനാട്ടിൽ ലോഡ്ജിൽ മരിച്ച നിലയിൽ

വൈത്തിരി: ലോഡ്ജിൽ മുറിയെടുത്ത തിരുവമ്പാടി സ്വദേശികളായ യുവാവും യുവതിയും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ.
തിരുവമ്പാടി പാലക്കടവ് കൊല്ലമ്പറമ്പിൽ കെ കെ മനോജ് (35) തിരുവമ്പാടി അത്തിപ്പാറ സ്വദേശിനി ഡോളി ( 36) എന്നിവരാണ് മരിച്ചത്.
മരിച്ച മനോജ് ബസ് ഡ്രൈവറാണ്. അവിവാഹിതനാണ്. ഡോളി വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവും ആണ്.
ഇന്ന് വൈകുന്നേരമാണ് ഇവരെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാളെ (22-02-2020- ശനി ) രാവിലെ ഇൻക്വിസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനയക്കുമെന്ന് വൈത്തിരി പോലീസ് അറിയിച്ചു.
🔳News Desk Tiruvambadi News







