Thiruvambady
ആർ ആർ ടികൾക്കുള്ള ഇന്ധന കൂപ്പൺ വിതരണം ആരംഭിച്ചു

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻപന്തിയിൽ പ്രവർത്തിക്കുന്ന വാർഡ് തല ആർ ആർ ടികൾക്ക് ഇന്ധന ചിലവിനുള്ള കൂപ്പൻ നൽകുന്ന പദ്ധതിക്ക് തുടക്കമായി. ആദ്യ കൂപ്പൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ റംല ചോലക്കലിന് നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എ അബ്ദുറഹിമാൻ, രാമചന്ദ്രൻ കരിമ്പിൽ, സെക്രട്ടറി ബിബിൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.







