Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ശില്പശാല സംഘടിപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ കവിത രചന ശില്പശാല സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരളത്തിന്റെ നേതൃത്വത്തിൽ ഇല പാക്കേജിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്.
കോടഞ്ചേരി സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ വിജോയ് തോമസ് ശില്പശാലക്ക് നേതൃത്വം നൽകി. എസ്.ആർ.ജി കൺവീനർ അനീഷ് ജോസ് പദ്ധതി അവതരണം നടത്തി. ഹെഡ്മിസ്ട്രെസ് ജീമോൾ കെ, സ്കൂൾ ലീഡർ എൽസ എബി തുടങ്ങിയവർ സംസാരിച്ചു.







