Kodiyathur

കൊടിയത്തൂരിൽ യു.ഡി.എഫ് പ്രധിഷേധ ധർണ്ണ സംഘടിപ്പിച്ചു

കൊടിയത്തൂർ: കെട്ടിട നികുതി വർദ്ധനവിനും കെട്ടിട നിർമ്മാണ ഫീസ് വർദ്ധനവിനുമെതിരെ സംസ്ഥാന യു.ഡി.എഫ് ആഹ്വാന പ്രകാരം കൊടിയത്തൂർ പഞ്ചായത്ത് യു.ഡി.എഫ് പഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ തിരുവമ്പാടി നിയോജകമണ്ഡലം യു.ഡി.എഫ് കൺവീനർ കെ.ടി മൻസൂർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ.വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു ധർണ്ണയിൽ മുസ്‌ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് കൊളക്കടൻ, തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.പി അബ്ദുറഹിമാൻ, ബഷീർ പുതിയോട്ടിൽ, മജീദ് മൂലത്ത്, യു.പി മമ്മദ്, പി.പി ഉണ്ണിക്കമ്മു തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button