Kodiyathur
മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം; കൊടിയത്തൂരിൽ പ്രചരണ പ്രവർത്തനങ്ങൾ ഊർജിതമായി

കൊടിയത്തൂർ: “നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം” എന്ന പ്രമേയത്തിൽ 2022 ഡിസംബർ 29, 30, 31 ജനു:1 തിയ്യതികളിൽ കോഴിക്കോട്ട് വെച്ച് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളന പ്രചരണ പ്രവർത്തനങ്ങൾ കൊടിയത്തൂർ മണ്ഡലത്തിൽ ഊർജിതമായി.
സമ്മേളനത്തിൻ്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പൊതുയോഗങ്ങൾ, അയൽക്കൂട്ടങ്ങൾ, കുടുംബ സംഗമങ്ങൾ, വളണ്ടിയർ സംഗമം, വനിത സമ്മേളനം, സന്ദേശ രേഖ പ്രകാശനം, ദഅവ സ്ക്വാഡ്, സന്ദേശ പ്രയാണം, വിദ്യാർഥി – യുവജന സംഗമങ്ങൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.
നവംബർ 26 (ശനി) ന് സമ്മേളന പ്രചരണാർഥം ഗോതമ്പറോഡിൽ നടക്കുന്ന മുജാഹിദ് സമ്മേളനം കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്യും. നസീറുദ്ദീൻ റഹ്മാനി മുഖ്യ പ്രഭാഷണം നടത്തും.
ഡിസംബർ ഒന്നിന് (വ്യാഴം) ചെറുവാടിയിൽ നടക്കുന്ന പ്രചരണ സമ്മേളനം കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഡോ: ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും. ഉനൈസ് പാപ്പിനശ്ശേരി മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. സമ്മേളന പ്രചരണാർഥം സംഘടിപ്പിക്കുന്ന അയൽക്കൂട്ടം പരിപാടികൾക്കും നവംബർ 26 (ശനി) മുതൽ തുടക്കമാവും.
നവംബർ 26 ന് എരഞ്ഞിമാവ് വെച്ച് നടക്കുന്ന അയൽക്കൂട്ടത്തിൽ വി.പി ഷാഹിദ് മൗലവിയും, സൗത്ത് കൊടിയത്തൂർ പാലക്കോട്ട് പറമ്പിൽ വെച്ച് നടക്കുന്ന അയൽക്കൂട്ടത്തിൽ ബാപ്പു സ്വലാഹിയും പ്രഭാഷണം നിർവ്വഹിക്കും.
ഡിസംബർ 3 (ശനി)ന് സൗത്ത് കൊടിയത്തൂർ കുളങ്ങരയിൽ വെച്ച് നടക്കുന്ന അയൽക്കൂട്ടം പരിപാടിയിൽ അബ്ദുറഷീദ് അൽ ഖാസിമി മുഖ്യ പ്രഭാഷണം നടത്തും.
സമ്മേളന സ്വാഗത സംഘത്തിന്റെ അവലോകനം യോഗത്തിൽ ചെയർമാൻ എം അഹമ്മദ് കുട്ടി മദനി അദ്ധ്യക്ഷനായിരുന്നു. ജില്ല ഭാരവാഹികളായ അബ്ദു നാസർ കല്ലായ്, അബ്ദുല്ലത്ത്വീഫ് കോവൂർ, ഇ മോയിൻ മാസ്റ്റർ, എം അബ്ദുറഹിമാൻ മദനി, പി.എ അബ്ദുല്ല, ശബീർ കൊടിയത്തൂർ, ഇ അബ്ദുൽ ഹമീദ് മാസ്റ്റർ, എം മുഹമ്മദ് മാസ്റ്റർ, സബീൽ പി.പി, മാസിൻ പന്നിക്കോട്, കെ.സി മുഹമ്മദ്, കെ.പി മുഹമ്മദ് മോൻ സംസാരിച്ചു.







