Kodanchery

സ്റ്റാഫ്‌ ലൈബ്രറി ഉദ്ഘാടനവും യാത്രയയപ്പ് സംഗമവും നടത്തി

കോടഞ്ചേരി : തെയ്യപ്പാറ സെന്റ് ജോർജസ് എൽ. പി സ്കൂൾ സ്റ്റാഫ് ലൈബ്രറി ഉദ്ഘാടനവും ദീർഘകാലം സ്കൂളിൽ സേവനമനുഷ്ഠിച്ച്‌ ട്രാൻസ്ഫറായി പോകുന്ന മൂന്ന് അധ്യാപകർക്കുള്ള യാത്രയയപ്പ് സംഗമവും സ്കൂൾ ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ നടന്നു.

സ്കൂൾ വിദ്യാർത്ഥികളുടെ പ്രാർത്ഥനയോടെ ചടങ്ങ് ആരംഭിച്ചു. പി ടി എ പ്രസിഡന്റ് ജംഷിദ് കാവുംപുറത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ബഹു. തിരുവമ്പാടി എം. എൽ. എ ശ്രീ. ലിന്റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. കോടഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നിർവഹിച്ചു.

സ്കൂൾ കോഡിനേറ്ററും മാനേജർ ഇൻ ചാർജ് ഫാ. ബേബി ജോൺ ഈങ്ങാപ്പുഴ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. ഉദ്ഘാടനം നിർവഹിച്ച സ്റ്റാഫ്‌ ലൈബ്രറിയിലേക്ക് സ്റ്റേറ്റ് ലൈബ്രറി കൗൺസിലർ സി. സി ആൻഡ്രൂസ് നൽകുന്ന പുസ്തകങ്ങൾ സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് സുജ വർഗീസ്‌ ഏറ്റുവാങ്ങി. ട്രാൻസ്ഫറായി പോകുന്ന അധ്യാപകർക്കുള്ള ഉപഹാരം ശ്രീ. ലിന്റോ ജോസഫ് എം. എൽ. എ യും പഞ്ചായത്ത്‌ പ്രസിഡന്റ് അലക്സ് തോമസും നൽകി.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കീഴിൽ അമ്മയും കുഞ്ഞും ക്വിസ് മത്സരവും നടന്നു. വാർഡ് മെമ്പർ ആഗസ്തി വെട്ടിക്കാമലയിൽ, സി സി ആൻഡ്രൂസ്, റജീന ജോൺ, സുമ രവി,സൈനുൽ ആബിദ്, ഷബ്‌ന ഇബ്രാഹിം, പ്രമോദ്, സിദ്ധീഖ് കാവുംപുറം തുടങ്ങിയവർ സംസാരിച്ചു.

ട്രാൻസ്ഫറായി പോകുന്ന മാത്യു പി ജോൺ, ജിൻസി ടി ജെയിംസ് , അനൂപ് വി തോമസ് എന്നിവർ മറുപടി പ്രസംഗം നിർവഹിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും വേദിയിൽ അരങ്ങേറി. ചടങ്ങിൽ ഹെഡ്മിസ്ട്രസ് സുജ വർഗീസ്‌ സ്വാഗതവും പി ടി എ സെക്രട്ടറി മുബശിറലി ബുഹാരി നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Back to top button