Kodanchery
ഡോക്ടർ ശാന്താറാമിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു

കോടഞ്ചേരി അന്തരിച്ച കരുണകെയർ ഹോസ്പിറ്റൽ ഉടമയായ ഡോക്ടർ ശാന്താറാമിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കണ്ണോത്ത് ഗാലക്സി സംഘം ഓഫീസിൽ നടന്ന ചടങ്ങിൽ ഡോക്ടർ ഒ യു ആഗസ്തി അനാച്ഛാദന കർമ്മം നിർവഹിച്ചു.
സംഘം പ്രസിഡണ്ട് വി ഒ വർക്കി അധ്യക്ഷതവഹിച്ചു. ഷിജോ ജോസഫ്, ഡോക്ടർ നിധിൻ, ഡോക്ടർ ദീപക്, ജോർജ് കൂട്ടുങ്കൽ, ബോൺസ്,തോമസ് അബ്രഹാം, ജോസകുട്ടി ചക്കാലക്കുടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.







