Thiruvambady

വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരികൾ പി ഡബ്ള്യു ഡി ഓഫീസിലേക്ക് മാർച്ച് നടത്തി.

തിരുവമ്പാടി: പി ഡബ്ല്യു ഡി അധികാരികളുടെ അനാസ്ഥ കാരണം ടൗണിൽ രൂക്ഷമായ പൊടി ശല്യം നേരിടുന്നതിനാൽ വ്യാപാരികളും പൊതു ജനങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നും അങ്ങാടിയിൽ അടിക്കടിയുണ്ടാവുന്ന വെള്ളക്കെട്ടിന് പരിഹാരമായി തയ്യാറാക്കിയ മാസ്റ്റർപ്ലാൻ അടിയന്തരമായി നടപ്പാക്കണമെന്നും, കൈതപ്പൊയിൽ -അഗസ്ത്യൻമുഴി റോഡ് പണി ഉടനെ പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരികൾ പി ഡബ്ള്യു ഡി ഓഫീസിലേക്ക് മാർച്ച് നടത്തി.

യൂണിറ്റ് പ്രസിഡൻറ് ജിജി കെ തോമസ് മാർച്ചിന് നേതൃത്വം നൽകി.

ജില്ലാ പഞ്ചായത്ത് അംഗം സി കെ കാസിം മാർച്ച് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട്, സിൻഗാർഗഫൂർ, പി ടി ഹാരിസ്, എബ്രഹാം ജോൺ, ബേബി വർഗീസ്, പി മുനീർ, സാഗര രവി, ടി എ നദീർ, സൂരജ് കൊട്ടാരം, സിസിലി മാർടിൻ, ഫാത്തിമ ഹുസൈനാർ, എന്നിവർ നേതൃത്വം നല്കി.

Related Articles

Leave a Reply

Back to top button