Thiruvambady
യോഗ ബോധവത്കരണ ക്ലാസും ആദരവും നടത്തി

തിരുവമ്പാടി: പൊന്നാങ്കയം വാർഡ് വികസന സമിതിയുടെയും എ.ഡി.എസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യോഗ ബോധവത്കരണ ക്ലാസും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. യോഗാചാര്യൻ ഡോ.പി.ഇ വേലായുധൻ ക്ലാസുകൾ നയിച്ചു. കേണൽ കെ.ടി കുര്യാക്കോസ് മുഖ്യാതിഥിയായി.
വാർഡ് മെമ്പർ രാധാമണി ദാസന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ കേണൽ കെ.ടി കുര്യാക്കോസിന് ആദരവ് നൽകി. ഓമന വിശ്വംഭരൻ, നീത സാജു, ബിന്ദു റെജി, ഇന്ദിര സി.എസ്, സിജി വർഗീസ്, ഷൈല രാജു, സാജു ഇടച്ചേരിയിൽ തുടങ്ങിയവർ സംസാരിച്ചു.







