Thiruvambady

തിരുവമ്പാടിയിൽ കാർ നിയന്ത്രണംവിട്ട്‌ താഴ്ചയിലേക്ക്‌ മറിഞ്ഞ് യുവതിയ്ക്ക് പരിക്ക്

തിരുവമ്പാടി: താഴെ തിരുവമ്പാടി ആശുപത്രി ജങ്ഷനിൽ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് താഴ്ചയിലേക്കു പതിച്ചു. മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് 20 അടി താഴ്ചയുള്ള സ്വകാര്യ പറമ്പിലേക്ക് പതിച്ചത്. അപകടത്തിൽ പരിക്കേറ്റ ഷൊർണൂർ കൈലിയാട്ട് മറയിൽ വീട്ടിൽ ഉമാദേവി(24)യെ മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജിലെ പ്രഥമശുശ്രൂഷകൾക്കുശേഷം പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. നവീകരണ പ്രവൃത്തിയിലിരിക്കുന്ന കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡിലാണ് അപകടം. വളവുതിരിവുകൾ ഏറെയുള്ള ഈ റൂട്ടിൽ സുരക്ഷാഭിത്തികൾ പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button