Kerala

കോൺഗ്രസ് പ്രവർത്തനശൈലി മാറ്റണം; കെ. മുരളീധരൻ

കൊയിലാണ്ടി: കോൺഗ്രസിന്റെ പ്രവർത്തനശൈലി അടിമുടി മാറേണ്ടസമയമായെന്ന് കെ. മുരളീധരൻ എം.പി. പറഞ്ഞു. നവതി ആഘോഷിക്കുന്ന തിക്കോടി നാരായണനെ ആദരിക്കാനായി കൊയിലാണ്ടി ത്രിവർണ സാംസ്കാരികവേദി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡിനുശേഷമുള്ള കാലഘട്ടത്തിൽ ചരിത്രം നോക്കിയല്ല ജനങ്ങൾ വോട്ടുചെയ്യുക. വിശക്കുന്നവന്റെ മുമ്പിൽ ആരാണ് ആഹാരമെത്തിക്കുന്നത് അവരോടൊപ്പമേ ജനം ഉണ്ടാവുകയുള്ളൂവെന്നും എം.പി. പറഞ്ഞു. ഡി.സി.സി. പ്രസിഡൻറ്‌് യു. രാജീവൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ അധ്യക്ഷനായി. കെ.പി.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡൻറ്‌് പി.കെ. അരവിന്ദൻ, പി. രമേശൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button