Thiruvambady

തിരുവമ്പാടിയിൽ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പിന് തുടക്കമായി

തിരുവമ്പാടി: തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പിന് തുടക്കമായി. ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.

ക്യാമ്പിൽ വച്ച് 201 പേരുടെ രക്തസമ്മർദ്ദം, പ്രമേഹം എന്നിവ പരിശോധിച്ചു. ജീവിത ശൈലി രോഗങ്ങളെ കുറിച്ച് കെ എം സി ടി മെഡിക്കൽ കോളേജിലെ ബി എസ് സി നാലാം വർഷ വിദ്യാർത്ഥികൾ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. വരും ദിവസങ്ങളിൽ ഗ്രാമ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ ഇത്തരം ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പുകൾ നടക്കും.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ, സ്ഥിരം സമിതി അദ്ധ്വക്ഷൻമാരായ രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, ഷൗക്കത്തലി കൊല്ലളത്തിൽ, രാജു അമ്പലത്തിങ്കൽ, ഷൈനി ബെന്നി, മെഡിക്കൽ ഓഫീസർ ഡോ.നിഖില, ഹെൽത്ത് ഇൻസ്പെക്ടർമാരായ സജിത്ത് ബാബു കെ പി, എം സുദീർ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാരായ ഗൗരി പി കെ, ജെസ്സി സെബാസ്റ്റ്യൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രജിത്ത് പി, മുഹമ്മദ് മുസ്തഫ, കെ എം സി ടി നഴ്സിംഗ് ട്യൂട്ടർമാരായ നസ്മി, അശ്വതി, ആശപ്രവർത്തകർ , ആർ ആർ ടി വളണ്ടിയർമാർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button