Kodiyathur

പുതുതായി തെരഞ്ഞെടുത്ത ഭാരവാഹികൾക്ക് സ്വീകരണം നൽകി

കൊടിയത്തൂർ : പുതുതായി തെരഞ്ഞെടുത്ത കൊടിയത്തൂർ പഞ്ചായത്ത് എം.എസ്.എഫ് ഭാരവാഹികൾക്ക് സ്വീകരണവും ജോലി ആവശ്യാർത്ഥം വിദേശത്തേക്ക് പോകുന്ന സജീവ മുസ്ലിം ലീഗ് പ്രവർത്തകനായ വാഹിദ് എന്നെവർക്ക് യാത്രയയപ്പും കുളങ്ങര ടൗൺ യൂത്ത് ലീഗ് എം.എസ്.എഫ് കമ്മറ്റി സംഘടിപ്പിച്ചു. 

പരിപാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പുതുക്കുടി മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സലിം കോയ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വി.പി.എ ജലീൽ, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.വി നിയാസ്, പഞ്ചായത്ത് യൂത്ത് ലീഗ് ഉപാധ്യക്ഷൻ ഷാജി എരഞ്ഞിമാവ്, മോയിൻകുട്ടി. സുഹൈൽ. വാഹിദ്. യൂസഫ്.മുഹ്സിൻ. നബീൽ.ജവാദ്. മാസിൻ. റഷാദ്. വിശാൽ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button