കോടഞ്ചേരിയിൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു. വൈസ് പ്രസിഡൻ്റ് ചിന്ന അശോകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ശില്പശാല ഉദ്ഘാടനം നിർവഹിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് പെരുംമ്പള്ളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, വാർഡ് മെമ്പർ ലിസി ചാക്കോ, കോടഞ്ചേരി കേരളബാങ്ക് ബ്രാഞ്ച് മാനേജർ അനിരുദ്ധൻ കെ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഇ.ഡി.ഇ ശ്രീനാഥ് പി തുടങ്ങിയവർ സംസാരിച്ചു.
കൊടുവള്ളി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ പി.ജി നന്ദകുമാർ സംരംഭകത്വ പ്രാധാന്യം, സംരംഭക സാധ്യത മേഖലകൾ, സ്വയം തൊഴിൽ വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ, ലൈസൻസ് നടപടി ക്രമങ്ങൾ മുതലായ വിഷയങ്ങളിൽ സമഗ്രമായ ക്ലാസ്സ് നൽകി. കേരളബാങ്ക് കോഴിക്കോട് റീജണൽ ഓഫീസ് ലോൺ സെക്ഷൻ മാനേജർ ജീഷ്മ ടി.കെ കേരളബാങ്ക് സ്കീമുകൾ വിശദീകരിച്ചു. ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ അയോണ ജെമിൻ ‘സംരംഭവും – ബാങ്കിങ് നടപടി ക്രമങ്ങളും’ എന്ന വിഷയത്തിൽ സംസാരിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളെക്കുറിച്ച് തിരുവമ്പാടി ഇ.ഡി.ഇ ഫ്രാൻസിസ് അഗസ്റ്റിൻ വിശദീകരിച്ചു.







