Koodaranji

കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്‌കൂളിൽ സെമിനാർ സംഘടിപ്പിച്ചു

കൂടരഞ്ഞി: സെൻറ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗം സിൽവർ ജൂബിലിയോട് അനുബന്ധിച്ച് ‘ട്രിഗർ യുവർ എക്സലൻസ്’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജൂനിയർ ചേമ്പർ ഇൻറർനാഷണൽ ട്രെയിനറും കോച്ചുമായ പ്രമോദ് പി.കെ ബാലകൃഷ്ണൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.

പ്രിൻസിപ്പൽ ലീന വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.റോയി തെക്കുംകാട്ടിൽ സെമിനാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സജി ജോൺ, അധ്യാപകരായ ദീപാ പി, സജി മാത്യു, വിദ്യാർത്ഥി പ്രതിനിധി എൽസ മരിയ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button