Kozhikode
ബാലുശേരി കരുമലയിൽ സിപിഐഎം ഓഫിസിന് നേരെ വീണ്ടും ആക്രമണം

കോഴിക്കോട് ബാലുശേരി കരുമലയിൽ സിപിഐഎം ഓഫിസിന് നേരെ വീണ്ടും ആക്രമണം. സിപിഐഎം തേനാക്കുഴി ബ്രാഞ്ച് ഓഫിസിന് നേരെ രാത്രി ഒന്നര മണിയോടെ ഒരു സംഘം പെട്രോൾ ബോംബ് എറിഞ്ഞത്.
തീപിടിത്തത്തിൽ സിപിഐഎം ജീവകാരുണ്യ പ്രവർത്തനത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ കത്തി നശിച്ചു.
യുഡിഎഫ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു. തെരഞ്ഞെടുപ്പിന് ശേഷം കരുമലയിൽ അക്രമം തുടരുകയാണ്.







