Kodanchery

പഴുതടച്ച് പ്രതിരോധം കോടഞ്ചേരി; പഞ്ചായത്തിൽ കർശന നിയന്ത്രണങ്ങൾ…

കോട‍ഞ്ചേരി ∙ പഞ്ചായത്തിലെ മൈക്കാവിൽ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതോടെ പഞ്ചായത്തിലേക്കുള്ള പ്രവേശനം പൂർണമായി അടച്ചു. ഡപ്യൂട്ടി കലക്ടർ സി.ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗമാണു തീരുമാനമെടുത്തത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ, വൈസ് പ്രസിഡന്റ് ഫ്രാൻസിസ് ചാലിൽ, സ്ഥിരം സമിതി അധ്യക്ഷരായ ചിന്ന അശോകൻ, കെ.എം.ബഷീർ, ടെസി ഷിബു,

പഞ്ചായത്ത് അംഗങ്ങളായ തമ്പി പറകണ്ടത്തിൽ, കെ.പി.ചാക്കോച്ചൻ, റൂബി തമ്പി, സെക്രട്ടറി കെ.ഗിരീഷ് കുമാർ, തഹസിൽദാർ സി.മുഹമ്മദ് റഫീഖ്, താമരശ്ശേരി ഡിവൈഎസ്പി കെ.പി.അബ്ദുൽ റസാഖ്, കോടഞ്ചേരി സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി.സുനിൽ, എസ്ഐ എം.അഭിലാഷ്, മെഡിക്കൽ ഓഫിസർ ഡോ.അബ്ദുറഹിമാൻ, എച്ച്ഐ കിഷോർ കുമാർ, വില്ലേജ് ഓഫിസർമാരായ പി.പ്രഭാകരൻ നായർ, കെ.ഷിജു, മുക്കം ഫയർ ഫോഴ്സ് സ്റ്റേഷൻ അസിസ്റ്റന്റ് ഓഫിസർ എൻ.വിജയൻ, സീനിയർ വെറ്ററിനറി സർജൻ മുജിബർ റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.

NEWS FROM MANORAMA

Related Articles

Leave a Reply

Back to top button