Thamarassery
താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് വാഹനം താഴ്ച്ചയിലേക്ക് പതിച്ചു

താമരശ്ശേരി: ചുരത്തില്‍ പിക്കപ്പ് വാഹനം താഴ്ച്ചയിലേക്ക് പതിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ ചുരം എട്ടാം വളവിന് സമീപമായ്രിരുന്നു അപകടം. താഴച്ചയിലേക്ക് പതിച്ച വാഹനം ഏഴാം വളവിന് സമീപത്തെ മരത്തില്‍ തട്ടിനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ലോറിയിലുണ്ടായിരുന്ന ഡ്രൈവറടക്കം രണ്ടുപേരും പരുക്കേല്‍ക്കാതെ രക്ഷപെട്ടു. തെറ്റായ ദിശയില്‍ ചുരം ഇറങ്ങി വരുകയായിരുന്ന വാഹനം കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് ഡ്രൈവര്‍ പറഞ്ഞു. ഹൈവേ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അടിവാരത്ത് നിന്നും ക്രയിന്‍ എത്തിച്ചാണ് ലോറി ഉയര്‍ത്തിയത്.






