Kodanchery
ഇൻസ്പയർ അവാർഡിന്റെ ഇരട്ടത്തിളക്കവുമായി സഹോദരങ്ങൾ.

കോടഞ്ചേരി: കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും, നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് ദേശീയതലത്തിൽ കുട്ടികളുടെ നൂതന ആശയങ്ങൾക്ക് പ്രോത്സാഹനം നൽകാൻ ഏർപ്പെടുത്തിയതാണ് ഇൻസ്പയർ അവാർഡ്.
സഹോദരങ്ങളായ ക്രിസ് മാനുവൽ സിബി, മിഖായേൽ സെബാസ്റ്റ്യൻ സിബി എന്നിവരുടെ ആശയങ്ങൾ ഇൻസ്പെയർ അവാർഡിനായി തെരഞ്ഞെടുത്തു.
തങ്ങളുടെ നൂതന ആശയം ഉൾക്കൊള്ളിച്ച പ്രൊജക്റ്റ് പ്രാവർത്തികമാക്കാൻ 10000 രൂപ വീതം ഇരുവർക്കും അവാർഡ് ലഭിച്ചു.പുളിമൂട്ടിൽ സിബി മാനുവൽ, ലിറ്റി ദമ്പതികളുടെ മക്കളാണ് ഇവർ.കൂടത്തായി സെന്റ് മേരീസ് HS വിദ്യാർത്ഥികളാണ്.






