Kodiyathur

ശക്തി പ്രകടനത്തോടെ വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂർ പഞ്ചായത്ത് സമ്മേളനം സമാപിച്ചു

കൊടിയത്തൂര്‍ : വംശീയതയെ ചെറുക്കുക, സാമൂഹ്യ നീതിയുടെ കാവലാളാവുക എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂരില്‍ സംഘടിപ്പിച്ച പഞ്ചായത്ത് സമ്മേളനം സമാപിച്ചു. രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതിബസു കാരക്കുറ്റി പതാക ഉയര്‍ത്തി. ജില്ലാ വൈസ് പ്രസിഡന്റ് സുബൈദ കക്കോടി ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം സെക്രട്ടറി ഇ.കെ.കെ ബാവ ഭാരവാഹി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രഥമ പ്രസിഡന്റ് മനോഹരന്‍ പണിക്കര്‍ എന്നിവരുടെ നിര്യാണത്തില്‍ സമ്മേളനം അനുശോചനം രേഖപ്പെടുത്തി.
പൊതുസമ്മേളനം പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരിപ്പുഴ ഉദ്ഘാടനം ചെയ്തു. സുബൈദ കക്കോടി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് നഈം ഗഫൂര്‍, ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ അബൂബക്കര്‍, മണ്ഡലം പ്രസിഡന്റ് കെ.സി അന്‍വര്‍, വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ ചെറുവാടി എന്നിവര്‍ സംസാരിച്ചു.
അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങള്‍ എന്ന രചനയിലൂടെ ശ്രദ്ധേയനായ ദേശത്തിന്റെ കഥാകാരന്‍ റസാഖ് വഴിയോരം, സംസ്ഥാന അവാര്‍ഡ് നേടിയ എന്‍.എസ്.എസ് അധ്യാപകന്‍ എ.എം സാദിഖ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
കോട്ടമ്മല്‍ അങ്ങാടിയില്‍ നടന്ന റാലിയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധിയാളുകള്‍ പങ്കെടുത്തു. ബാവ പവര്‍വേള്‍ഡ്, ശ്രീജ മാട്ടുമുറി, യുസുഫ് കെ.സി, ജാഫര്‍ പുതുക്കുടി, മന്‍സൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളെ ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി പ്രഖ്യാപിച്ചു. കെ.ടി ഹമീദ് (പ്രസിഡന്റ്), റഫീഖ് കുറ്റ്യോട്ട് (സെക്രട്ടറി), സാലിം (ട്രഷറര്‍), നദീറ ഇ.എന്‍(വൈസ് പ്രസിഡന്റ്), ഹാജറ പി.കെ(ജോ.സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍. ജ്യോതി ബസു അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.കെ ഹാജറ സ്വാഗതവും റഫീഖ് കുറ്റ്യോട്ട് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button