Mukkam

ആസാദി കാ അമൃത് മഹോത്സവ്; ശുചിത്വ പ്രതിജ്ഞയെടുത്തു

മുക്കം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മുക്കം നഗരസഭയില്‍ ശുചിത്വ പ്രതിജ്ഞയെടുത്തു. പരിസരം ശുചിയായി സൂക്ഷിക്കുന്നതിന് ഓരോരുത്തരും തയ്യാറാവണമെന്ന ആശയം ജനങ്ങളിലെത്തിക്കാനാണ് ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ഒരേസമയം ശുചിത്വ പ്രതിജ്ഞ എടുക്കുന്ന ചടങ്ങ് നടത്തിയത്.

ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജിത പ്രദീപ് നേതൃത്വം നല്‍കി. നഗരസഭാ സെക്രട്ടറി എന്‍ കെ ഹരീഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത്ത്, ജെ എച്ച് ഐ മാരായ ബീദാ ബാലന്‍, സജിത, അജീഷ് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു രാഘവന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാരും കുടുംബശ്രീ പ്രവര്‍ത്തകരും പങ്കാളികളായി.

Related Articles

Leave a Reply

Back to top button