Kerala

പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇതോടൊപ്പം വി.എച്ച്.എസ്.സി ഒന്നാംവർഷ പരീക്ഷാ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.

പരീക്ഷാഫലം keralaresults.nic.in എന്ന സൈറ്റിൽ നിന്ന് അറിയാൻ സാധിക്കും. ഫെബ്രുവരി-മാർച്ച് മാസങ്ങളിലായാണ് ഈ വർഷത്തെ പ്ലസ് വൺ പരീക്ഷ നടന്നത്. 4,31,080 പേർ ഇത്തവണ പരീക്ഷ എഴുതി.

അതേസമയം, അടുത്ത അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഇന്ന് മുതൽ സമർപ്പിക്കാം. പ്രവേശനത്തിന് വിദ്യാർത്ഥികളെ സഹായിക്കാൻ എല്ലാ സ്‌കൂളുകളിലും ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കും.

NEWS FROM TWENTYFOUR

https://thiruvambadynews.com/wp-admin/post-new.php

Related Articles

Leave a Reply

Back to top button