Puthuppady

കാക്കവയലിൽ ജൂബിലിഭവനം നിർമിച്ചു നൽകി

പുതുപ്പാടി: കാക്കവയൽ സെന്റ് അൽഫോൻസ ദൈവാലയ സ്ഥാപന രജത ജൂബിലിയുടെ ഭാഗമായി ഇടവകാംഗങ്ങൾ ചേർന്ന് വേനക്കാവിൽ വീട് നിർമിച്ചുനൽകി. ജൂബിലി ഭവനത്തിന്റെ താക്കോൽദാനം താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. വെള്ളത്താനത്ത് ജോൺ താക്കോൽ ഏറ്റുവാങ്ങി.

ഇടവക വികാരി ഫാ. ഫിലിപ്പ് ചക്കുംമൂട്ടിൽ, വാർഡ് മെമ്പർ അനിത രവിന്ദ്രൻ, നിർമാണക്കമ്മിറ്റി കൺവീനർ സിബി വർഗീസ് കാട്ടറാത്ത്, വർഗീസ് ആശാൻതറയിൽ, പി.സി തോമസ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button