Koodaranji
യുവാക്കളെ അവഗണിക്കുന്നത് ഉപതിരഞ്ഞെടുപ്പിൽ പ്രതിഷേധമായി പ്രതികരിക്കുമെന്ന് തിരുവനന്തപുരം മുൻ ഡിസിസി പ്രസിഡന്റ്നെയ്യാറ്റിൻകര സനൽ

കൂടരഞ്ഞി: കേന്ദ്ര സംസ്ഥാന സർക്കാരുകൾ യുവാക്കളെ അവഗണിക്കുന്നത് ഉപതിരഞ്ഞെടുപ്പിൽ യുവാക്കളുടെ പ്രതിഷേധമായി പ്രതിഫലിക്കുമെന്ന് തിരുവനന്തപുരം മുൻ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അഭിപ്രായപ്പെട്ടു.
വയനാട് പാർലമെൻ്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം കൂടരഞ്ഞി പഞ്ചായത്ത് യു.ഡി.വൈ.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടരഞ്ഞി പഞ്ചായത്ത് തെരഞ്ഞെടുപ്പ് നിരീക്ഷകൻ ബി.പി റഷീദ് മുഖ്യ പ്രഭാഷണം നടത്തിയ പരിപാടിയിൽ ജോർർജ്കുട്ടി കക്കാടംപൊയിൽ അദ്ധ്യക്ഷത വഹിച്ചു.
എ.ഐ അബ്ദുൾ ജബ്ബാർ, സണ്ണി പെരുകിലം തറപ്പേൽ, അബ്ദുൾ റഷീദ് മൗലവി, ജലീൽ പാലയാം പറമ്പിൽ, ഷാജി പൊന്നമ്പയിൽ, ഗിൽഗ ജോസ്, റഷീദ് നൈനുകുന്നേൽ, വിമൽ കെ ജോസഫ് തുടങ്ങിയവരും പരിപാടിയിൽ സംസാരിച്ചു.







