Thiruvambady
ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂളിൽ ‘കൂട്ടുകൂടാം കൂടെ വരക്കാം’ ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു.

തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂളിൽ ‘കൂട്ടുകൂടാം കൂടെ വരക്കാം’ ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു. അക്ഷരങ്ങളെയും അക്കങ്ങളെയും ചിത്രങ്ങളാക്കുന്നതിന് പ്രായോഗിക പരിശീലനം നൽകി.
രണ്ടാഴ്ച ഓൺലൈൻ പഠനവുമായി വീട്ടിലിരിക്കുന്ന വിദ്യാർഥികൾക്ക് പ്രായോജനപ്പെടുന്ന രീതിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ചിത്രകാരനും സ്കൗട്സ് ആൻഡ് ഗൈഡ്സ് ജില്ല വൈസ് പ്രസിഡന്റുമായ സി.ജെ. വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യക്ഷത വഹിച്ചു.
ചിത്രകാരന്മാരായ ഷാനവാസ് തിരുവമ്പാടി, ശ്രീരാജ് ആനക്കാംപൊയിൽ എന്നിവർ നേതൃത്വം നൽകി. ബിജു കുന്നത്തുപൊതിയിൽ, എൻ.ജെ. ദീപ, ആലിസ് വി. തോമസ്, എം. ഷീജ, ജുമാന ഹസീൻ എന്നിവർ സംസാരിച്ചു.







