Puthuppady
പുതുപ്പാടിയില്‍ രണ്ട് വയസ്സുകാരന്റെ മാതാവായ 22 കാരിയെ കാണാതായി

പുതുപ്പാടി: പുതുപ്പാടിയില്‍ രണ്ട് വയസ്സുകാരന്റെ മാതാവായ 22 കാരിയെ കാണാതായി. ഈങ്ങാപ്പുഴ മമ്മുണ്ണിപ്പടി സ്വദശിനി ഹുസുനുല്‍ ജമാലിനെയാണ് കാണാതായത്. കാക്കവയല്‍ സ്വദേശിയുടെ ഭാര്യയായ യുവതി രണ്ട് മാസമായി മമ്മുണ്ണിപ്പടിയില്‍ പിതാവിന്റെ വീട്ടിലാണ് താമസിക്കുന്നത്. ബുധനാഴ്ച അര്‍ധരാത്രി വീട്ടുകാര്‍ എഴുനേറ്റപ്പോള്‍ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു.
തുടര്‍ന്ന് പരിസപ്രദേശങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നര്‍ 9048531467, 9744411609 എന്നീ നമ്പറുകളിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണം.







