Mukkam

വിദ്യാർത്ഥിനിക്ക് ഡിവൈഎഫ്ഐ കൊലുസ് സമ്മാനിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്, തനിക്ക് കൊലുസ് വാങ്ങുന്നതിന് സ്വരുക്കൂട്ടി വച്ച തുക ജോര്‍ജ് എം തോമസ് MLAക്ക് കൈമാറിയ തോട്ടുമുക്കം സ്വദേശികളായ ലിംനേഷിന്‍റെയും ജിജിയുടെയും മകള്‍ ലീഷ്വയ്ക്ക് DYFI പന്നിക്കോട് മേഖലാ കമ്മറ്റി കൊലുസ് വാങ്ങി നല്‍കി. തുക ഏറ്റുവാങ്ങിയപ്പോള്‍ തന്നെ കുട്ടിക്ക് കൊലുസ് വാങ്ങി നല്‍കുമെന്ന് MLA ഉറപ്പ് നല്‍കിയിരുന്നു.

ഈ വാഗ്ദാനം നിറവേറ്റാന്‍ പന്നിക്കോട് മേഖലാ കമ്മറ്റി തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിൽ DYFI മുന്‍ സംസ്ഥാന സമിതി അംഗം സ: ടി.വിശ്വനാഥന്‍ കുട്ടിക്ക് കൊലുസ് കൈമാറി. DYFI പന്നിക്കോട് മേഖലാ സെക്രട്ടറി സജിത്ത്.പി.കെ, പ്രസിഡണ്ട് രാധിക ആർ കെ, ബ്ലോക്ക് കമ്മറ്റി അംഗം അജയ് ഫ്രാന്‍സി, മിഥുൻ ജുനൈദ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button