Koodaranji

കലാ മാമാങ്കത്തിന് കൂടരഞ്ഞിയിൽ തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് തിരികൊളുത്തി

കൂടരഞ്ഞി: കൂടരഞ്ഞിയിൽ മുക്കം ഉപജില്ലാ കലോത്സവം തീരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. കലകൾ സമൂഹത്തിനെ നന്മയിലേക്ക് നയിക്കുന്ന ചാലക ശക്തിയാണെന്നും സർഗ്ഗാത്മക കലകളെ പരിപോഷിപിക്കാൻ സ്കൂൾ കലോത്സവങ്ങൾ വഹിക്കുന്ന പങ്ക് വലുതാണെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ താമരശ്ശേരി രൂപത വികാരി ജനറാൾ അബ്രാഹം വയലിൽ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ എ.ഇ.ഒ ദീപ്തി ടി, ജില്ലാ പഞ്ചായത്ത് വികസന കാര്യ അധ്യക്ഷ വി.പി ജമീല, പഞ്ചായത്ത് പ്രസിഡന്റുമാരായ സ്മിത വി.പി, ദിവ്യ ഷിബു, ബ്ലോക്ക് പഞ്ചായത്തംഗം ഹെലൻ ഫ്രാൻസീസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ വി.എസ് രവീന്ദ്രൻ, ജോസ് മാവറ, സ്കൂൾ മാനേജർ ഫാ.റോയി തേക്കുംകാട്ടിൽ, പഞ്ചായത്തംഗങ്ങളായ ജോണി വാളിപ്ലാക്കൽ, എൽസമ്മ ജോർജ്, സീന ബിജു, ബിന്ദു ജയൻ, ജിമ്മി ജോസ്, ജോസ് ഞാവള്ളി , ജനറൽ കൺവീനർ ബോബി ജോർജ്ജ്, കീർത്തന തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button