Kodanchery
കോടഞ്ചേരി പോലീസ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു

കോടഞ്ചേരി പോലീസും അഭ്യുദയകാംക്ഷികളും ചേർന്ന് സ്റ്റേഷൻ പരിധിയിലെ നിർധനരും നിരാലംബരും രോഗികളുടെ ബന്ധുക്കളും ആയവർക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.
താമരശ്ശേരി ഡിവൈഎസ്പി കെ പി അബ്ദുൽ റസാഖ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.
സി ഐ സുനിൽകുമാർ കെ പി, എസ് ഐ അഭിലാഷ് കെ പി, എസ് ഐ എം കെ പുരുഷോത്തമൻ, സ്റ്റേഷൻ റൈറ്റർ എസ് ഐ ചന്ദ്രൻ എം എ, ജനമൈത്രി ബീറ്റ് ഓഫീസർ പി ജെ ബെന്നി, സി പി ഒ സുമേഷ് എ ജി തുടങ്ങിയവർ പങ്കെടുത്തു.







