മുക്കം നഗരസഭ യു ഡി എഫ് കൗൺസിലർമാർ പ്രതിഷേധ സമരം നടത്തി.

മുക്കം: മുക്കം നഗരസഭ ഭരണ സമിതിയുടെ വിവേചനപരമായ പ്രവർത്തനങ്ങൾക്കെതിരെ നഗരസഭ കാര്യാലയത്തിന് മുന്നിൽ യു ഡി എഫ് കൗൺസിലർമാർ പ്രതിഷേധ സമരം നടത്തി. നഗരസഭ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മൗനം അവലംബിക്കുന്ന ചെയർമാൻ നീതി പാലിക്കുക, വികസന പ്രവർത്തനങ്ങളിൽ വിവേചനം കാട്ടിയ നടപടി പരിശോധിക്കുക, ശേഷിക്കുന്ന ഒരു വർഷ കാലയളവിലെ പ്രവർത്തനങ്ങൾ പ്രതിപക്ഷത്തെയും മാനിച്ചുകൊണ്ട് നടത്തുക, സി എം ഡി ആർ എഫ് ഫണ്ട് വിനിയോഗത്തിൽ അവശ്യ വിഭാഗത്തെ തഴഞ്ഞ നടപടി പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടത്തിയത്. തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി കെ കാസിം സമരം ഉദ്ഘാടനം നിർവഹിച്ചു.
മുക്കം നഗരസഭ യു ഡി എഫ് കൗൺസിലർമാരായ
പി കെ മുഹമ്മദ്, ടി ടി സുലൈമാൻ, ഇ പി അരവിന്ദൻ, ഹമീദ് അമ്പലപ്പറ്റ, ബുഷ്റ, റഹ്മത്ത്, സീനത്ത് പുതിയോട്ടിൽ, സഫിയ, സൈനബ, ഗിരിജ എന്നിവർ സമരത്തിൽ പങ്കെടുത്തു.






