KodancheryThamarassery

ബഫർ സോൺ; കുടിയേറ്റ കർഷകരെ കയ്യേറ്റക്കാരായി ചിത്രീകരിച്ച നടപടി പിൻവലിക്കുക; കോടഞ്ചേരി മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം

കോടഞ്ചേരി: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച റിവ്യൂ ഹർജിയിൽ ബഫർ സോൺ മേഖലയിൽ ഉൾപ്പെട്ട കുടിയേറ്റ കർഷകരെ കയ്യേറ്റക്കാരായി ചിത്രീകരിച്ച നടപടി പിൻവലിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം കോടഞ്ചേരി മേഖല വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജനറൽ ബോഡി യോഗം ജില്ലാ പ്രസിഡൻ്റ് സി.ടി. ടോം ഉൽഘാടനം ചെയ്തു. യോഗത്തിൽ പ്രസിഡൻ്റ് മാനുവൽ കിഴക്കയിൽ അധ്യക്ഷത വഹിച്ചു.സംഘടനയുടെ പുതിയ ഭാരവാഹികളായി ഷാജു കട്ടയ്ക്കൽ (പ്രസിഡൻ്റ്), ഷജിൽ വളയത്തിൽ (സെക്രട്ടറി), ഷാജി ജോസ് കാഞ്ഞിരത്തിങ്കൽ (ട്രഷർ ) എന്നിവരെ തെരഞ്ഞെടുത്തു.യോഗത്തിൽ ജോൺ പുതിയേടത്ത് ,ചാക്കോച്ചൻ വലിയമറ്റം, സെബാസ്റ്റ്യൻ പേഴത്തിങ്കൽ, ലില്ലിക്കുട്ടി കല്ലറയ്ക്കൽ, നിത ഗോപി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button