കൂടരഞ്ഞി പഞ്ചായത്ത് പൂർണ്ണമായും കണ്ടെയിൻമെന്റ് സോണിൽ

കൂടരഞ്ഞി: ഒരു കുടുംബത്തിലെ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടരഞ്ഞി പഞ്ചായത്ത് പൂർണ്ണമായും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെ കോവിഡ് സ്ഥിരികരിച്ച വ്യക്തിയുടെ കുടുബത്തിൽ മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരികരിച്ചതൊടെ ഇവരുടെ കുടുംബത്തിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം നാലായി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾക്കും ഇയാളുടെ ഭാര്യയ്ക്കും ഇവരെ സന്ദർശിച്ച സഹോദരനുമാണ് നേരത്തേ രോഗം സ്ഥിരികരിച്ചിരുന്നത്. കൂടരഞ്ഞിയിൽ ഡെൻ്റൽ ക്ലിനിക്കിൽ ജീവനക്കാരിയായ ഇവരുടെ സഹോദരന്റെ ഭാര്യക്കും ഇന്ന് നടന്ന അൻ്റിജനൽ പരിശോധനയിൽ കോവിഡ് സ്ഥിരികരിക്കുകയായിരുന്നു.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം ആളുകളുമായി ഇവർക്ക് സംമ്പർക്കമുള്ളതിനാൽ പഞ്ചായത്ത് പരിധിയിലെ മുഴുവൻ സ്ഥലങ്ങളും പൂർണ്ണമായും അടച്ചിടും. വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ അധികൃതർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
കുടരഞ്ഞി പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന താഴെ പറയുന്ന റോഡുകളും അടച്ചു:
1.മഞ്ഞപ്പൊയിൽ പാലം
2.മരംഞ്ചാട്ടി തേക്കും കുറ്റി റോഡ്
3.പീടിക പാറ ജംഗ്ഷൻ കോനുർ കണ്ടിറോഡ്
4.കക്കാടംപൊയിൽ അങ്ങാടി നിലമ്പൂർ റോഡ്
5.കക്കാട് കരിമ്പ് റോഡ്
6.കക്കാടംപൊയിൽ വാളന്തോട് റോഡ്
7.ഉറുമി പാലം
8.ഒറ്റപ്പൊയിൽ റോഡ്
9.കടവ് പാലം
10.കൂട്ടുക്കര കുന്തഞ്ചാരി റോഡ്







