തിരുവമ്പാടി സീറ്റ് തിരിച്ചുപിടിക്കാൻ യുവ സ്ഥാനാർത്ഥിയെ രംഗത്തിറക്കാൻ കോൺഗ്രസ് നീക്കം; ടി. സിദ്ദീഖ്, വി.എസ് ജോയി, ബോസ് ജേക്കബ്, മില്ലി മോഹൻ എന്നിവർ പരിഗണനയിൽ

തിരുവമ്പാടി: കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ മൂന് തവണയും കോൺഗ്രസിന് നിയമസഭാ പ്രതിനിധ്യമില്ല. ഈ കുറവ് പരിഹരിച്ച് ഇത്തവണ ഒന്നിലധികം എം എൽ എ മാരെ വിജയിപ്പിച്ചെ മതിയാകൂ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്, കോഴിക്കോട് മുൻ ജില്ലാ പ്രസിഡൻ്റും നിലവിൽ കെ.പി.സി.സി വൈസ് പ്രസിഡൻ്റുമായ അഡ്വ: ടി.സിദ്ധീഖ് തിരുവമ്പാടിക്കാർക്ക് സുപരിചിതനാണ് കൂടാതെ നൂറുശതമാനം വിജയസാധ്യതയുള്ള ഒരു സീറ്റ് ടി.സിദ്ധീഖിന് കൊടുക്കണമെന്ന് വയനാട് എം.പി കൂടിയായ മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അഭിപ്രായം.
വയനാട് പാർലുമെൻ്റ് സീറ്റിൽ പ്രചരണം തുടങ്ങിയ ടി.സിദ്ധീഖ് രാഹുൽ ഗാന്ധിയുടെ വരവോട് കൂടിയാണ് വയനാട് സീറ്റ് നഷ്ടമായത്. നിലവിൽ തിരുവമ്പാടി സീറ്റ് മുസ്ലിം ലീഗിൻ്റെ കൈവശമാണ് ഫെബ്രുവരി അവസാനം രാഹുലിൻ്റെ കേരളസന്ദർശനത്തിൽ മുസ്ലിം ലീഗ് നേതാക്കളുമായി ചർച്ച നടത്തുമെന്നാണ് അറിയുന്നത്. സിദ്ധീഖ് ജില്ലയിലെ തന്നെ മറ്റ് ഏതെങ്കിലും സീറ്റിലേക്ക് മാറാനാണ് സാധ്യത, അങ്ങനെയെങ്കിൽ മുൻ കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റും നിലവിൽ കെ.പി.സി.സി സെക്രട്ടറിയുമായ അഡ്വ: വി.എസ് ജോയിക്ക് മുൻഗണന ലഭിച്ചേക്കും, നിലമ്പൂർ സ്വദേശിയായ ജോയി തിരുവമ്പാടിയിലെ നിറസാനിധ്യമാണ്, മുൻപ് ചാവേർ സീറ്റുകളായിരുന്നു ജോയിക്ക് ലഭിച്ചിരുന്നത്, വിജയ സാധ്യതയുള്ള ഒരു സീറ്റ് ജോയിക്കും കിട്ടണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെയും അഭിപ്രായം. നിലവിൽ പ്രദേശിക വികാരം ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പാർട്ടി നേതൃത്വത്തെ അറിയിച്ചു കഴിഞു, അങ്ങനെ വരുകയാണെങ്കിൽ തിരുവമ്പാടി സ്വദേശിയും നിലവിൽ ജില്ലാപഞ്ചായത്തു മെമ്പറുമായ ശ്രീ.ബോസ് ജേക്കബിനെയും പരിഗണിക്കണമെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ നിലപാട്, ബോസ് ജേക്കബിനെ പരിഗണിക്കുകയാണെങ്കിൽ വിവിധ കർഷക സംഘടനകളുടെ അടക്കം വലിയ പിന്തുണ ലഭിക്കുമെന്നും പ്രവർത്തകർ പറയുന്നു.
മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കെ പി സി സി നിർവാഹക സമിതി അംഗവുമായ മില്ലി മോഹന്റെ പേരും സജീവ പരിഗണനയിലുണ്ട്. തിരുവമ്പാടിയിൽ നിന്നുള്ള മുൻ ജില്ലാ പഞ്ചായത്ത് അംഗവും മണ്ഡലത്തിൽ നിന്നുള്ള ഏക കെ പി സി സി നിർവാഹക സമിതി അംഗവുമാണ് മില്ലി മോഹനൻ
കോൺഗ്രസ് മുസ്ലീം ലീഗിൻ്റെ കൈയ്യിൽ നിന്നും സീറ്റ് തിരിച്ചെടുക്കണമെന്നാണ് പാർട്ടി പ്രവർത്തകരുടെ അവശ്യം. കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിക്കാതെ, അവരെ മുഖവിലയ്ക്കെടുക്കാതെ തിരുവമ്പാടി ഇനിയെരുമൽസരത്തിന് മുസ്ലീം ലീഗ് മുതിരില്ലെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ അഭിപ്രായം.
നിലവിൽ കോൺഗ്രസ് മത്സരിക്കുന്ന കുന്ദമംഗലം സീറ്റ് ലീഗിന് വിട്ടുകൊടുത്ത് തിരുവമ്പാടി ഏറ്റെടുക്കാം എന്ന് കോൺഗ്രസും കരുതുന്നു.







