Thiruvambady

ലി​സാ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് ദി​നം ആ​ച​രി​ച്ചു

തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി​യി​ൽ ലി​സാ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ദി​നം സ​മു​ചി​ത​മാ​യി ആ​ച​രി​ച്ചു.

രാ​വി​ലെ ഒൻപതിന് ലി​സാ ഹോ​സ്പി​റ്റ​ലി​ൽ നി​ന്നും ആ​രം​ഭി​ച്ച പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​ച​ര​ണ​ജാ​ഥ​ തിരുവമ്പാടി സി.ഐ ഷജു ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു.

വാ​ള​ണ്ടി​യ​ർ​മാ​ർ, പാ​ലി​യേ​റ്റീ​വ് സ​ന്ദേ​ശ​ങ്ങ​ൾ എ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​മാ​യി ലി​സ സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ, സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ളി​ലെ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, ജെ​ആ​ർ​സി കു​ട്ടി​ക​ൾ, അ​ധ്യാ​പ​ക​ർ, സ​ഹ​കാ​രി​ക​ൾ, എ​ന്നി​വ​രും അ​ണി​നി​ര​ന്നു.

കേ​ര​ള​ത്തി​ല്‍ ജ​നു​വ​രി 15 ആ​ണ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്. കി​ട​പ്പി​ലാ​യ രോ​ഗി​യെ കു​ടും​ബാം​ഗ​ത്തെ​പ്പോ​ലെ ആ​ശ്വ​സി​പ്പി​ച്ച് പ​രി​ച​രി​ക്കു​ക​യാ​ണ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ എ​ന്ന​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ലോ​ക​മാ​കെ പ​ത്ത​ര ദ​ശ​ല​ക്ഷം ജ​ന​ങ്ങ​ള്‍ പാ​ലി​യേ​റ്റീ​വ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​ണ്.

ലി​സ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ൽ ചെ​ന്ന് വൃ​ദ്ധ​രും അ​വ​ശ​രാ​യ​വ​രു​മാ​യ രോ​ഗി​ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ൽ പാ​ലി​യേ​റ്റീ​വ് ശു​ശ്രൂ​ഷ ന​ൽ​കുന്നുണ്ട്. ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് പാ​ലി​യേ​റ്റീ​വ് പ​വ​ലി​യ​നി​ൽ ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലി​യേ​റ്റീ​വ് കെ​യ​ർ തി​രു​വ​മ്പാ​ടി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​സി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ​ക്ട​ർ​മാ​രാ​യ പി.​എം. മ​ത്താ​യി, അ​രു​ൺ മാ​ത്യു, വാ​ർ​ഡ് മെം​മ്പ​ർ ബോ​സ് ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ജോ​സ് മാ​ത്യു, കി​പ് പ്ര​തി​നി​ധി കെ.​സി. ജോ​സ​ഫ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​ജി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related Articles

Leave a Reply

Back to top button