Mukkam

ചാത്തമംഗലം കിഴക്കേ തലക്കോട്ടിരിയിൽ തെങ്ങിൻതൈ തോട്ടത്തിന്‌ തീപിടിച്ചു

മുക്കം: ചാത്തമംഗലം കിഴക്കേ തലക്കോട്ടിരിയിൽ തെങ്ങിൻതൈ തോട്ടത്തിന്‌ തീപിടിച്ചു. കിഴക്കേ തലക്കോട്ടിരിയിൽ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള 40 സെന്റ് കൃഷിയിടത്തിനാണ് തീപിടിച്ചത്. ആറു തെങ്ങിൻതൈകൾ ഭാഗികമായി കത്തിനശിച്ചു.

മുക്കം അഗ്നിരക്ഷാ നിലയത്തിൽനിന്ന്‌ സ്റ്റേഷൻ ഓഫീസർ അബ്ദുൽഗഫൂറിന്റെ നേതൃത്വത്തിലുള്ള സേന ഫയർ ബീറ്റ് ഉപയോഗിച്ച് തീയണച്ചു. അസി.സ്റ്റേഷൻ ഓഫീസർ കെ. നാസർ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ജലീൽ, ജയേഷ്, നജുമുദ്ധീൻ, സിന്തിൽ, ശരത്, അഖിൽ, രവീന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button