LocalThiruvambady
ഓൺ ലൈൻ പഠന സഹായവുമായി ഒയിസ്ക തിരുവമ്പാടി ചാപ്റ്റർ.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പാമ്പിഴഞ്ഞപാറയിലെ നിർദ്ധനരായ മൂന്ന് കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിന് ഒയിസ്ക തിരുവമ്പാടി ചാപ്റ്റർ ടി വി യും അനുബന്ധ ഉപകരണങ്ങളും സംഭാവന ചെയ്തു. ഇതോടൊപ്പം വിദ്യാർഥികളുടെ പഠനസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും വിലയിരുത്തുന്നതിനുമായി പുന്നക്കൽ ഹൈസ്കൂൾ അധ്യാപകർ ഭവന സന്ദർശനവും നടത്തിവരികയാണ്.
വിദ്യാർത്ഥികൾക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ടി വി കൈമാറി. വാർഡ് മെമ്പർമാരായ സുഹ്റമുസ്തഫ, വിൽസൺ താഴത്തുപറമ്പിൽ, റോബർട്ട് നെല്ലിക്കാതെരുവിൽ, ഒയിസ്ക്ക പ്രസിഡൻ്റ് ഡോ.ബെസ്റ്റി, പി ടി ഹാരീസ്, ജെമിഷ്, ലിബീഷ് പുരയിടത്തിൽ, ഹെഡ്മാസ്റ്റർ ജോസ്, സണ്ണി തോമസ്, ജോസഫ് എം എം, കെ റ്റി സെബാസ്റ്റിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.







