Thiruvambady
ഓളിക്കൽ എസ് ടി കോളനി സാംസ്കാരിക നിലയത്തിൽ ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തി

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഉറുമി ആറാം വാർഡിൽ ഓളിക്കൽ എസ് ടി കോളനി സാംസ്കാരിക നിലയത്തിൽ കോളനി വിദ്യാർത്ഥികൾക്ക് രാഹുൽ ഗാന്ധി എം പി നൽകിയ ടി വി സ്ഥാപിച്ചു.
ഇതിന് ആവശ്യമായ ഡി ടി എച്ച് സംവിധാനവും ഇൻവേറ്റർ സംവിധാനവും പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ 1999 എസ് എസ് എൽ സി ബാച്ചുകാരാണ് നൽകിയത്.
ചടങ്ങിന്റെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പർ റോബർട്ട് നെല്ലിക്കത്തെരുവിൽ നിർവഹിച്ചു. ഊരു മൂപ്പൻ ചന്ദ്രൻ അധ്യക്ഷം വഹിച്ചു.
സെന്റ് സെബാസ്റ്റ്യൻസ് എച്ച് എം ജോസ്, പുന്നക്കൽ മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ യു .പി .സ്കൂൾ എച്ച് എം ജോൺസൻ, എൽ .പി സ്കൂൾ എച്ച് എം ഷേർലി , എസ് ടി പ്രമോട്ടർ കിഷോർ , അനിൽ, ചിപ്പി രാജ്, കെ ടി മാത്യു , ലിസി സണ്ണി , കെ. ജെ.ജോർജ്, ജിതിൻ പല്ലാട്ട് , അബ്രഹാം വി ടി, രമ്യ രാകേഷ് , അജി കൊച്ചുപറമ്പിൽ എന്നിവർ പങ്കെടുത്തു







